നടൻ സിദ്ദിഖിന്റെ അഭിനയജീവിതം ആസ്പദമാക്കിയ ബുക്ക് പ്രകാശനം ചെയ്തു!!

actor siddique autobiography released:നടൻ സിദ്ദിഖിന്റെ ആത്മകഥയായ ‘അഭിനയമറിയാതെ’ പ്രകാശനം ചെയ്തു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. കോഴിക്കോട് ലിപി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സിനിമയും , ജീവിതവും സമ്മാനിച്ച അനുഭവങ്ങളെ പറ്റി പലതവണകളായി പകർത്തിയെഴുതിയത് പുസ്തക മാതൃകയിൽ ഇറക്കിയിരുന്നു പ്രകാശനം.

പിതാവ്, മാതാവ്, അടുത്ത സുഹൃത്തുക്കൾ തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോയവരെ കുറിച്ചെല്ലാം പുസ്തകത്തിൽ പറയുന്നുണ്ട്. പുസ്തകത്തിൽ പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നു തുടങ്ങി സിനിമാ മേഖലയിലെ തന്റെ സുഹൃത്തുക്കളെ കുറിച്ചും അവരുമായുള്ള അനുഭവങ്ങളും സിദ്ദിഖ് പറയുന്നു.

actor siddique autobiography released

ആർഭാടങ്ങളും കാറും ഇല്ലാത്ത ജീവിതത്തെപ്പറ്റിയുo ആ കാലത്തെ ജീവിതവും പിന്നീട് അതൊക്കെ വാങ്ങിയതിൻ്റെ കഥയും പുസ്തകത്തിൽ ഉണ്ട്. അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ഓർമകളും , ഇഷ്ടങ്ങളും സിനിമയിലെ അനുഭവങ്ങവും , മറ്റ് സ്വകാര്യ അനുഭവങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. .മമ്മൂട്ടി പുസ്തകം പ്രകാശനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, അപ്രതീക്ഷിതമായി വന്ന ചില തിരക്കുകൾ കാരണം അദ്ദേഹത്തിന് പ്രകാശന ചടങ്ങിലേക്ക് എത്താൻ സാധിച്ചില്ലെന്നു സിദ്ദിഖ് പറഞ്ഞു.