നിയമക്കുരികിൽ അകപ്പെട്ട് സുരേഷ് ഗോപി ; പ്രതിഫലം വാങ്ങിയുള്ള ഉദ്ഘാടനങ്ങൾ ഇനി പാടില്ല!!
actor suresh gopi cannot do inaugurations: പുതിയ ചിത്രത്തിൽ സെപ്റ്റംബർ 6 മുതൽ അഭിനയിക്കാനൊരുങ്ങുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തടസമായി നിയമക്കുരുക്കുകൾ വന്നിരികുകയാണ്. കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമാകില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി പറഞ്ഞു . അദ്ദേഹത്തിൻ്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഒരു ഇൻറർവ്യൂവിൽ ആചാരി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
“സംസ്‌ഥാന – കേന്ദ്ര മന്ത്രി പദങ്ങളിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാനും നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം അവസരമില്ല. അവധി എടുത്തുകൊണ്ടുപോലും മറ്റു ജോലിക്ക് പോകാൻ പാടില്ല എന്നതാണ് നിയമം. അധ്യാപനമോ, സിനിമയോ മറ്റേതൊരു തരത്തിലുള്ള ജോലിയോ ചെയ്യാൻ മന്ത്രിമാർക്ക് സാധിക്കില്ല എന്നതാണ് നിയമം . മുഴുവൻസമയ ജോലിയായാണ് മന്ത്രിപദത്തെ കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
actor suresh gopi cannot do inaugurations
കേന്ദ്ര സഹമന്ത്രിയായതിനു ശേഷവും ഉദ്ഘാടനങ്ങൾ ചെയ്യും. അപ്പോളൊക്കെ മന്ത്രിയായല്ല, നടനായാണ് വരിക. അത്കൊണ്ട് തന്നെ പ്രതിഫലവും വാങ്ങും’ എന്ന സുരേഷ് ഗോപിയുടെ വാചകത്തെ തുടർന്നാണ് ആചാരി ഇങ്ങനെ പ്രതികരിക്കുന്നത് . പണം വാങ്ങി ജോലി ചെയ്യാൻ മന്ത്രിപദത്തിലിരിക്കെ സാധ്യമല്ല. ഭരണം മാത്രമാണ് അവരുടെ ജോലി. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതാണ് ജോലിയുടെ സ്വഭാവം.
അതിൽ മാറ്റമുണ്ടായാൽ പെരുമാറ്റച്ചട്ടലംഘനമാകും’. ഈ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാൻ അധികാരമുള്ളത് പ്രധാനമന്ത്രിക്കു മാത്രമാണ്. ചട്ടം ഭേദഗതി ചെയ്യാതെ പ്രധാനമന്ത്രി പ്രത്യേക അനുവാദം നൽകിയാലും, നിരവധിപേർ ജോലി ചെയ്യാനുള്ള അനുമതി ചോദിച്ചെത്തുമല്ലോ. സ്വകാര്യ കാര്യങ്ങൾക്ക് മന്ത്രി ശ്രദ്ധ നൽകികൊണ്ട് മറ്റു ജോലികളിൽ ഏർപ്പെട്ടാൽ അത് മന്ത്രിസ്ഥാനത്തെയും സാരമായി ബാധിക്കു മെന്നും അദ്ദേഹം പറയുന്നു.