ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം; പുതിയ ആളെ ഉടൻ നിയമിക്കില്ല!!
new chairman will not appointed in film academy: രഞ്ജിത്ത് ഒഴിഞ്ഞ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പുതിയ ആളെ ഉടൻ നിയമിച്ചേക്കില്ല. നിലവിലെ വൈസ് ചെയർമാൻ പ്രേംകുമാറിന് ചെയർമാന്റെ അധിക ചുമതല നൽകിയേക്കും. ഡിസംബറിൽ നടക്കുന്ന ഐഎഫ്എഫ്കെയ്ക്ക് മുന്നോടിയായി പുതിയ ചെയർമാനെ നിശ്ചയിച്ചേക്കും. ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞദിവസം സംവിധായകൻ രഞ്ജിത്തിൻ്റെയും എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള നടൻ സിദ്ദിഖിന്റെയും രാജി.
ബംഗാളി നടിയായ ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്ത് രാജിവക്കണമെന്ന മുറവിളികൾ ശക്തമായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്‌ച നടത്തി. മലയാള സിനിമ വളരെ ഇഷ്‌ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്.
ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. അദ്ദേഹം റൂമിലെത്തിയതും കൈയിൽ പിടികുകയും വളകൾ തൊടുകയും ചെയ്തു . ഇതിൻ്റെ പേരിൽ തന്നെ പാലേരി മാണിക്യം തുടങ്ങിയുള്ള സിനിമകളിലും പിന്നീട് അങ്ങോട് ആരും അവസരം തന്നില്ല. ഇവരുടെയൊകെ മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ സഹിക്കേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി. എന്നാൽ സത്യം എന്നായാലും പുറത്ത് വരുമെന്നാണ് രഞ്ജിത്ത് രാജി സന്ദേശത്തിൽ പറഞ്ഞത്.
രഞ്ജിത്ത് രാജി വയ്ക്കുന്നതിനു മുൻപ് തന്നെ എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചിരുന്നു. യുവനടിയായ രേവതി സമ്പത്ത് ഉയർത്തിയ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിൻ്റെ രാജി. പ്ലസ് ടു വിൽ വെച്ചാണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019-ൽ തന്നെ എല്ലാരോടും ഇത് തുറന്ന് പറഞ്ഞിരുന്നു എന്നും രേവതി വെളിപ്പെടുത്തി.
new chairman will not appointed in film academy
എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് മുകേഷിനെതിരെയും ആരോപണം ഉയർന്നത്. അദ്ദേഹത്തിൻറെ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ യുവജന സംഘടനകൾ നിർബന്ധമാക്കിയിരിക്കുകയാണ്. . രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഇതിനോടകം രാജിവെച്ചിട്ടുണ്ട്. അതുപോലെതന്നെ മുകേഷും ധാർ മികത്വം ഏറ്റെടുക്കണം എന്നാണ് പാർട്ടി ആവശ്യം. ഇതുപോലെയുള്ളവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാല് വർഷം സർക്കാർ പുറത്ത് വിടാതിരുന്നതെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നു കഴിഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം പഴയതാണെന്നും ഇടത് പക്ഷ എംഎൽഎ ആയതുകൊണ്ട് തന്നെ തന്നെ ആക്രമിക്കാൻ വേണ്ടിയുള്ള നീക്കങ്ങളാണ് ഇവയെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.