കല്യാണം കഴിഞ്ഞ സമയത്ത് ജി പ്പി ക്ക് കുറച്ച് ജാഡയുണ്ടായിരുന്നു എന്ന് തൻറെ ഇൻറർവ്യൂവിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് പേളി

pearly mani speaks about govind padmasurya: പേളി മാണിയും ഗോവിന്ദ് പദ്മസൂര്യയും തമ്മിലുള്ള സൗഹൃദം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ്. ഡി ഫോര്‍ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ നിന്ന് ആദ്യമായി കണ്ടതുമുതല്‍, പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിലെ മനോഹരമായ പല നിമിഷങ്ങളെ കുറിച്ചുമായി സംസാരിക്കുകയാണ് പേളിയും ജിപിയും. ജിപിയുടെ പുതിയ സിനിമയായ രാജ്യത്തിൻറെ പ്രമോഷനാർത്ഥമാണ് പേളി മാണി ഷോയില്‍ ജിപി എത്തുന്നത്. എന്നാല്‍ ഷോയില്‍ മനോരാജ്യങ്ങളുടെ പ്രമോഷനെക്കാള്‍, ഇരുവരുടെയും രസകരമായ വര്‍ത്തമാനവും കൗണ്ടറുകളും തന്നെയാണ് ശ്രദ്ധ നേടിയത്.

ജിപി എത്തുന്ന പേളി മാണി ഷോയുടെ രണ്ടാം പതിപ്പ് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പുറത്ത് വന്നിരുന്നത്. ഇരുവരും ഒന്നിച്ചുള്ള ഷോയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. പ്രതീക്ഷയ്ക്ക് വിലയുണ്ടായി, അത്രയും രസകരമായിരുന്നു രണ്ട് എപ്പിസോഡുകളും എന്നാണ് ആരാധകരുടെ കമന്റുകള്‍. ഇരുവരും പ്രശംസിക്കുന്നതിനപ്പുറം, കൗണ്ടറുകളുടെ ആയിരുന്നു ഇൻ്റർവ്യൂ കടന്നുപോയത്.

ഷോയിലെ തന്നെ ഒരു ഗെയിമിന്റെ ഭാഗമായി ജിപിയോട് പേളി അതിലെ വിധികർത്താക്കൾ ആയിരുന്ന പ്രസന്ന മാസ്റ്ററയെ പ്രിയമാണിയെയോ നീരവ് ബവ്‌ലേച്ചയെയും വിളിക്കാനും ജീ.പി.യോട്ആവശ്യപ്പെടുന്നുണ്ട്. . എന്നാല്‍ മൂന്ന് പേരെയും ഫോണില്‍ കിട്ടാതായപ്പോള്‍, അല്ലു അര്‍ജുനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അല്ലുവിന്റെ അല വൈകുണ്ഠപുരമലു എന്ന ചിത്രത്തിലെ മെയിന്‍ വില്ലനായിരുന്നു ജിപി. എന്നാല്‍ ഒരു ഫണ്‍ ഗെയിമിന് വേണ്ടി വിളിച്ച് അല്ലുവുമായുള്ള ഇപ്പോഴത്തെ സൗഹൃദം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ജിപി പറഞ്ഞു. അതിന് ശേഷം ജിപിയെ ഇരുത്തിഅപമാനിക്കുകായയിരുന്നു പേളി മാണി.

pearly mani speaks about govind padmasurya

അല്ലു അര്‍ജുന്‍ എന്ന പേരില്‍ സേവ് ചെയ്ത് വച്ചത് ഭാര്യ ഗോപികയുടെ നമ്പറാണെന്നും, അല്ലു അര്‍ജുനുള്ള സൈമയുടെ അവാര്‍ഡ് ഷോയിലേക്ക് ജിപി തള്ളിക്കയറി പോകുകയായിരുന്നു എന്നൊക്കെയുള്ള തരത്തില്‍ ഇരുത്തി അപമാനിച്ചതിന് ശേഷം പേളി പറഞ്ഞ ഡയലോഗാണ്, കല്യാണ സമയത്ത് നിനക്ക് കുറച്ച് ജാഡയുണ്ടായിരുന്നു. അതെന്തായാലും ഇപ്പോള്‍ പോയികിട്ടും എന്ന്.

‘പത്ത് വര്‍ഷം കൊണ്ട് ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത ഇമേജാണ് ഒറ്റ എപ്പിസോഡ് കൊണ്ട് നീ ഇല്ലാതാക്കിയത്’ എന്നായിരുന്നു അതിന് ജിപിയുടെ മറുപടി.ഡി ഫോര്‍ ഡാന്‍സില്‍ വച്ച് പേളി തെറികേട്ടതിനെ കുറിച്ചും, അതിന്റെ ബാക്കി ഞാന്‍ സഹിച്ചതിനെ കുറിച്ചും, പേളിയുടെ കുറേ മണ്ടത്തരങ്ങളെ കുറിച്ചും ജിപിയും വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ മൊത്തമായി പറഞ്ഞാല്‍ ഒരു ഫുള്‍ എന്റര്‍ടൈന്‍മെന്റ് ഷോയായി തന്നെയായിരുന്നു ജിപി വന്ന പേളി മാണി ഷോയുടെ രണ്ട് എപ്പിസോഡുകളും ചിത്രീകരിച്ചിട്ടുള്ളത്. ഇവരുടെ ഈ കോംബോയിൽ ഇനിയും കോമ്പോയില്‍ ഇനിയും വീഡിയോകള്‍ വരണം എന്നാണ് ആരാധകര് പറയുന്നത്.