ഹേമ കമ്മിറ്റി റിപ്പോർട്ട് ; രചന നാരായണൻകുട്ടി പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി!!
rachana narayanankuttys fb post goes viral: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്. നടിമാരുടെ ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തും രാജിവച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ നടി രചന നാരായണൻകുട്ടി പങ്കുവെച്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇതിഹാസ കാവ്യമായ പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികൾ പങ്കുവെച്ച് കൊണ്ട് അഷ്ടമിരോഹിണി ആശംസ പോസ്റ്റായാണ് രചന പങ്കുവെച്ചിട്ടുള്ളത്. എന്നാലും പോസ്റ്റിലെ വാചകങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും പങ്കെടുക്കുകയാണ്.
rachana narayanankuttys fb post goes viral
“രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ…മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ… ജ്ഞാനപ്പാന, അഷ്ടമിരോഹിണി ദിനാശംസകൾ”- എന്നാണ് രചന കുറിച്ചിരിക്കുന്നത്. രചന പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുറുമായെത്തിയിരിക്കുന്നത്. സാഹചര്യത്തിനും സന്ദർഭത്തിനും ചേർന്നൊരു ക്യാപ്ഷൻ, ആരെയോ കുത്തി നോവിക്കാനാനാനോ ഇത് എന്ന ധ്വനി കുടി ഇതിൽ ഉണ്ടെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്.