വർഷങ്ങൾക്കു ശേഷം ഉണ്ണികളോട് കഥ പറഞ്ഞു വീണ്ടും എബിയും ആനിയും എത്തി
unnikale oru kadhaparayam reunion: കമലിന്റെ സംവിധാനത്തിൽ ചിയേഴ്സിന്റെ ബാനറിൽ മോഹൻലാൽ, കൊച്ചുമോൻ എന്നിവർ ചേർന്ന് നിർമ്മിച്ച് ലാലേട്ടനൊപ്പം, തിലകൻ,കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രം ‘ഉണ്ണികളെ ഒരു കഥ പറയാം’എന്ന സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് സ്വകാര്യ മാധ്യമ സ്ഥാപനവുമായി സംഘടിപ്പിച്ച റിയൂണിയൻ പരിപാടിയിൽ ഒത്തുചേർന്നു.
ചിത്രത്തിലെ മുഖ്യകഥാപാത്രമായ എബിയും ആനിയും നീണ്ട 37 വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ വേദിയിലേക്ക് ബിച്ചു തിരുമല എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ഗാനം മൂളിയാണ് മോഹൻലാൽ എത്തിയത്. പരിപാടിയിൽ വാർത്തകളിലൂടെ അന്നത്തെ കുട്ടിതാരങ്ങളെ കണ്ടെത്തി കമലും കൂട്ടരും എബിക്കും ആനിയ്ക്കും മുൻപിലെത്തിച്ചപ്പോൾ നീണ്ട 37 വർഷങ്ങൾക്കുശേഷമാണ് തന്റെ പ്രിയ കുട്ടികളെ എബിയും ആനിയും നേരിട്ടുകണ്ടത് അതിന്റെ ആകാംക്ഷയും സന്തോഷവും മോഹൻലാലിന്റെ മുഖത്ത് പ്രകടമായിരുന്നു.
unnikale oru kadhaparayam reunion
അവരുടെ സ്വന്തം എബിയെ തന്നെയാണ് ഈ ഒത്തുചേരൽ വേദിയിലും കാണാനായത്. ചടങ്ങിനിടയിൽ, കൊടൈക്കനാലില്‍ ശരീരം വിറയ്ക്കുന്ന കൊടും തണുപ്പിൽ ഇത്രയധികം കുട്ടികളെയും കൊണ്ട് അഭിനയിച്ച രസകരമായ ഓർമകൾ ലാലേട്ടൻ പങ്കുവച്ചപ്പോൾ വെറും രണ്ടു വർഷം മാത്രം നീണ്ട കരിയറിൽ തനിക്ക് ലഭിച്ച മനോഹരമായ സിനിമയും കഥാപാത്രവുമായിരുന്നു ചിത്രത്തിലെ ആനിയെന്ന് കാർത്തിക ഓർത്തെടുത്തു.
ഒപ്പം ഉണ്ണികളേ ഒരു കഥ പറയാം സിനിമ എങ്ങനെ സംഭവിച്ചന്നും അന്നത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ കുട്ടികളെ അഭിനയിപ്പിചതെന്നുമൊക്കെ സംവിധായകൻ കമൽ വിവരിച്ചു. നിർമാതാവ് സെഞ്ച്വറി കൊച്ചുമോനും പഴയകാല ഓർമകൾ ഓർത്തെടുത്തുടുത്തു. കൂടാതെ ചിത്രത്തിലെ മറ്റു സഹാഭിനേതാക്കളും തങ്ങളുടെ ഓർമകൾ വേദിയിൽ പകർന്നു.ഒപ്പം ‘ഇങ്ങനെയൊരു ഒത്തുചേരൽ ലോക സിനിമയിൽ അപൂർവമായിരിക്കുമെന്നാണ് ‘ ചടങ്ങിൽ അതിഥിയായി എത്തിയ പ്രിയദർശനൻ പറഞ്ഞിരിക്കുന്നത്.