aavirbhav bags reality winner title: ഹിന്ദി ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഏഴു വയസുകാരനായ ആവിർഭവ് പോകുമ്പോൾ അവന് ഹിന്ദി കേട്ടാൽ പോലും മനസ്സിലാകുമായിരുന്നില്ല. എന്നിരുന്നാലും ഹിന്ദി പാട്ടുകളും അവയിലെ സംഗീതവും ഭാവമുൾക്കൊണ്ട് വേദിയിൽ ആവിർഭവ് പാടുന്നത് കണ്ട് കാണികളും വിധികർത്താക്കളും ഒരുപോലെ തന്നെ അതിശയിച് ഇരുന്നിട്ടുണ്ട്! പാട്ടിന് ആത്മാവുണ്ടാകുന്നത് അനുഭവം കൂടി ശ്രുതി ചേർക്കുമ്പോഴാണെന്നു പറയും. എന്നാൽ, അവിർഭവിന് അത് ജന്മസിദ്ധമാണ്. കഴിഞ്ഞ ജന്മത്തിലെ അനുഭവത്തിന്റെ തെളിച്ചത്തിലാണോ ഇത്രയും ഭാവാർദ്രമായി പാടുന്നതെന്നായിരുന്നു ഒരിക്കൽ അവിർഭവിന്റെ പാട്ടു കേട്ട് വിധികർത്താക്കളിലൊരാൾ ചോദിച്ചത്. അത് അല്ലെങ്കിൽ എങ്ങനെയാണ് വലിയ വലിയ പാട്ടുകൾ ഇത്ര നിഷ്പ്രഭമായി പാടാൻ കഴിയുന്നത്. ശങ്കർ മഹാദേവിന്റെ ബ്രെത്തഡ്ലെസ് ആധികാരികമായി അവതരിപ്പിക്കാൻ പറ്റുന്നത്? എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ ‘ആജ് ശാം ഹോനെ ആയി’ പാടാൻ കഴിയുന്നത്?
ഇന്ത്യൻ സംഗീതരംഗത്തെ മഹാരഥന്മാരെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവച്ച ആവിർഭവ് സോണിയുടെ സൂപ്പർ സ്റ്റാർ സിങ്ങറിന്റെ വിജയിയായി. അഥർവ് ബക്ഷിക്കൊപ്പമാണ് ആവിർഭവ് വിജയം പങ്കിട്ടത്. അവിർഭവിന്റെ ഈ അദ്ഭുതപ്രകടനങ്ങൾക്കു പിന്നിലെ ചാലകശക്‌തി സഹോദരി അവിർവിന്യയാണ്. അവിർഭവിനെ സംഗീതലോകത്തേക്ക് കൈ പിടിച്ചു നടത്തിയതും പാട്ടുകൾ പഠിപ്പിച്ചു കൊടുക്കുന്നതും ഓരോ പരിപാടിക്കായി ഒരുക്കുന്നതും ചേച്ചിയാണ്. വലിയ സംഗീതപാരമ്പര്യമൊന്നുമില്ലാത്ത ഇടുക്കിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവിർഭവും അനിർവിന്യയും സംഗീതത്തിലൂടെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ഇടുക്കി രാമക്കൽമേട്ടിലെ കപ്പിത്താൻപറമ്പിൽ സജിമോൻ-സന്ധ്യ ദമ്പതികളുടെ മക്കളാണ് ഇരുവരും. അവിർഭവിന്റെ സ്വപ്നസമാനമായ നേട്ടത്തെക്കുറിച്ചും അനിർവിന്യയുടെ സംഗീതജീവിതത്തെക്കുറിച്ചും മനസ്സു തുറന്ന് അമ്മ സന്ധ്യ.
ആദ്യം മകൾ അനിർവിന്യയാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയത്. അതു തമിഴിലായിരുന്നു. ഞങ്ങൾ ആ സമയത്ത് തമിഴ്‌നാട്ടിലാണ്. സ്വകാര്യ ടെലിഫോൺ കമ്പനിയിലാണ് ഭർത്താവ് സജിമോൻ ജോലി ചെയ്തിരുന്നത്. സേലത്തായിരുന്നു ഞങ്ങൾ. മക്കൾ രണ്ടു പേരും ജനിച്ചതും വളർന്നതും സേലത്താണ്. തമിഴ് സംഘടിപ്പിച്ച റിയാലിറ്റി ഷോയിൽ മകൾ പാടുന്നത് കണ്ടിട്ടാണ് മകൾക്ക് തെലുങ്കിലേക്ക് ക്ഷണം ഉണ്ടായത്. എന്നാലും അവിടെ പോകുമ്പോൾ ഞങ്ങൾക്ക് തെലുങ്കു ഭാഷയൊന്നും വശമില്ല. ആവിർഭവ് ഹിന്ദി ഷോയിലേക്ക് പോയ പോലെയായിരുന്നു അന്ന് അനിർവിന്യ തെലുങ്കിലേക്ക് പോയത്.
aavirbhav bags reality winner title
അന്ന് ആവിർഭവ് തീരെ ചെറുതാണ്. ഒന്നര വയസ് പ്രായം കാണും. പക്ഷേ, നല്ല പോലെ വർത്തമാനം പറയും. എല്ലാവരുമായും പെട്ടെന്നിണങ്ങുന്ന പ്രകൃതമാണ് അവന്റേത്. അവിടെ ചെന്ന് അവിർഭവും ആ ഷോയുടെ ഭാഗമായി. തെലുങ്ക് കുറച്ചു പഠിച്ചു. അർഥം അറിഞ്ഞിട്ടൊന്നുമല്ല ചില കാര്യങ്ങൾ പറയുന്നത്. ഒരു ഊഹത്തിൽ പറയുന്നതാണ് അവൻ.അവിടെ ചെന്ന് അവിർഭവും ആ ഷോയുടെ ഭാഗമായി. തെലുങ്ക് കുറച്ചു പഠിച്ചു. അർഥം അറിഞ്ഞിട്ടൊന്നുമല്ല ചില കാര്യങ്ങൾ പറയുന്നത്. ഒരു ഊഹത്തിൽ പറയുന്നതാണ് അവൻ. അവിടത്തെ മെന്റർ ടീം മാണ് തെലുങ്കു പാട്ടു പഠിപ്പിച്ചു കൊടുത്തതും . അർഥം അറിഞ്ഞിട്ടല്ല ഭാവം വരുന്നത്. അവിടെ പോയതിനു ശേഷമാണ് അനിർവിന്യ തെലുങ്കു പഠിക്കുന്നത്. തെലുങ്ക് ഷോയിൽ പോയതും പാട്ടു പാടിയതൊന്നും അവിർഭവിന് ഓർമ പോലുമില്ല. വിഡിയോകൾ കാണിച്ചു കൊടുക്കുമ്പോൾ അവന് വലിയ കൗതുകമാണ്.
അങ്കമാലിയിലെ വിശ്വജ്യോതി പബ്ലിക് സ്കൂളിലാണ് ആവിർഭവ് പഠിക്കുന്നത്. ഡിസംബർ വരെ നീളുന്ന ഒരു സംഗീത പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആറേഴ് ലോകരാജ്യങ്ങളിലൂടെയുള്ള സംഗീതപര്യടനമാണ് അത്. ആദ്യ ഷോ ദക്ഷിണാഫ്രിക്കയിലാകും. സിനിമയിൽ അഭിനയിക്കാൻ വരെ വിളിച്ചിട്ടുണ്ട്. അതിൽ പറ്റുന്നത് മാത്രം ചെയ്യാമെന്നാണ് കരുതുന്നത്. കാരണം, അവൻ വളരെ കുഞ്ഞല്ലേ! പഠനത്തിലും ശ്രദ്ധ കൊടുക്കണം. നല്ല പോലെ പഠിക്കുന്ന കുട്ടിയാണ്. അതിനൊപ്പം സംഗീതവും പഠിക്കട്ടെ. സംഗീതോപകരണങ്ങളിലും അവനു താൽപര്യമുണ്ട്. അതു പഠിപ്പിക്കണം. കർണാടിക് മ്യൂസിക് ഇപ്പോൾ പഠിക്കുന്നുണ്ട്. അതിനൊപ്പം ഹിന്ദുസ്‌ഥാനി പഠിക്കാനും അവൻ താൽപര്യം പറയുന്നുണ്ട്.