actor darshan pictures from jail: കൊലക്കേസിൽ പ്രതിയായ കന്നട താരം ദർശന് ജയിലിൽ വഴിവിട്ട സൗകര്യങ്ങൾ. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ദർശനെ പാർപ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായാണ് ദർശൻ ജയിലിൽ നടക്കുന്നത്.ഐ.എ.എൻ.എസാണ് ദർശന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത് ഇത് വാൻ ജനശ്രദ്ധ നേടി. ഒരു കയ്യിൽ കോഫി മഗും മറു കയ്യിൽ സിഗരറ്റും ദർശന്റെ കയ്യിൽ കാണാം. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വീഡിയോകോളിലൂടെ സംസാരിക്കാൻ ദർശന് ഫോൺ ലഭിക്കുന്നുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളിൽ തെളിവാകുന്നു . ജയിലിൽ നിന്ന് ദർശൻ സംസാരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിചത്തോടെ നിരവധി പേരാണ് കണ്ടത്.
ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്. കേസിൽ ദർശനും സുഹൃത്തായ നടി പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. കേസിൽ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ. പവിത്രയ്ക്കെതിരേ ആയുള്ള മോശം കമന്റുകളിട്ടതും അശ്ലീല സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ അയച്ചതിന് പിന്നാലെയാണ് രേണുകാസ്വാമിയുടെ കൊലപാതകത്തിലേക്ക് എത്തുന്നത്. ഈ കാരണങ്ങൾ കൊണ്ടാണ് ഇത് ചെയ്തതെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.
actor darshan pictures from jail
ചിത്രദുർഗയിൽനിന്ന് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയ രേണുകാസ്വാമിയെ ഒരു ഷെഡ്ഡിൽവെച്ചാണ് പ്രതികൾ കൊലപ്പെടുത്തിയത്. വടികൊണ്ടും മറ്റും യുവാവിനെ നിരന്തരം മർദിച്ചു. രേണുകാസ്വാമിയെ മർദിച്ച് കൊലപ്പെടുത്തുന്നതിന് മുൻപ് സംഭവസ്ഥലത്തെത്തിയ പവിത്ര യുവാവിനെ ചെരിപ്പ് കൊണ്ട് അടിച്ചു. സംഘം യുവാവിന്റെ ജനനേന്ദ്രിയത്തിൽ ഷോക്കേൽപ്പിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ പ്രധാന തെളിവുകളായ ചെരിപ്പുകളും ദർശന്റെ വസ്ത്രങ്ങളും എല്ലാം പവിത്ര ഗൗഡയുടെ വീട്ടിൽനിന്നാണ് പോലീസ് കണ്ടെടുക്കുന്നത്.
യുവാവിനെ കൊലപ്പെടുത്തിയശേഷം കുറ്റം ഏറ്റെടുക്കാനും തെളിവ് നശിപ്പിക്കാനുമായി കൂട്ടുപ്രതികൾക്ക് ദർശൻ പണം നൽകിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 40 ലക്ഷം രൂപ ഇതിൻ്റെ ആവശ്യത്തിനായി സുഹൃത്തിൻറെ കയ്യിൽ നിന്നും നിന്ന് ദർശൻ കടം വാങ്ങി എന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ തന്നെ 37.4 ലക്ഷം രൂപ നടന്റെ വീട്ടിൽനിന്നു മായി പോലീസ് കണ്ടെടുത്തതായും ഇതിൽ ഉണ്ട്.