actress mala parvathy speaks about parvathy thiruvoth: പാർവതി തിരുവോത്തിനെപ്പോലെ കരുത്തുറ്റ പെൺകുട്ടികൾ ഉള്ള കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നത് അഭിമാനമെന്ന് നടി മാല പാർവതി. ഇൻസ്റ്റഗ്രാം റ്റോറിയിലൂടെയാണ് നടി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
“ഇതൊരു സ്വാതന്ത്ര്യ സമരം പോലെയാണ് എനിക്കു തോന്നുന്നത്. പാർവതി തിരുവോത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് തന്നെ വലിയ അഭിമാനമാണ്. എന്തൊരു വിഷൻ ഉളള സ്ത്രീയാണ്. പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് അവർ ചിന്തിക്കുന്നത്.”-മാലാ പാർവതിയുടെ വാക്കുകൾ.
സ്വന്തമായി അഭിപ്രായം പറയാൻ ആർജവം കാണിക്കുന്ന പർവതിയെപ്പോലുള്ളവരുടെ അടുത്തൊന്നും തനിക്കെത്താനാവില്ലെന്നും മാലാ പാർവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ സർക്കാർ നിയോഗിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മാല പാർവ്വതി.
actress mala parvathy speaks about parvathy thiruvoth
ഉർവശി ചേച്ചിയെ വിളിച്ചപ്പോൾ ആ കൊച്ചെന്തൊരു മിടുക്കിയാണ് എന്നൊക്കെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഒന്നും നോക്കാനില്ല, എല്ലാം പുറത്തുവരട്ടെ, അവർക്കൊപ്പം എല്ലാത്തിനും ഞാൻ കാണുമെന്നും ഉർവശി പറഞ്ഞതായും മാല പാർവ്വതി പറയുന്നു. ഒരു സ്വാതന്ത്ര്യ സമരമാണ് ഇവിടെ നടക്കുന്നത്. നീതി നടപ്പാവണം. അന്വേഷണം മാത്രമേയുള്ളൂ വഴിയെന്നും അത് അതിന്റെ വഴിയേ നടക്കട്ടെയെന്നും മാലാ പാർവതി പറഞ്ഞു.