“അജയന്റെ രണ്ടാം മോഷണം” ചിത്രത്തെയും തന്റെ കഥാപാത്രത്തെയും കുറിച്ച് സുരഭിലക്ഷ്മി.

actress surabhi speaks about her character: മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ടോവിനോ തോമസ് ചിത്രം എ ആർ എം സെപ്റ്റംബർ 12 ന് തിയറ്ററിൽ പ്രദർശനമാരംഭിച്ചു.

തന്റെ മികച്ച അഭിനയത്തിലൂടെ ആരാധകരുടെ ഇഷ്ട നായകരിൽ ഒരാളായിമാറിയ ടോവിനോ കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ മൂന്നു നായികമാർക്കൊപ്പം എത്തുന്ന ചിത്രത്തിൽ മണിയൻ എന്ന കഥാപാത്രത്തിന്റെ ജോഡിയായി എത്തുന്നത് സുരഭിലക്ഷ്മിയാണ്.മാണിക്യം എന്ന തന്റെ കഥാപാത്രത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും ഒരു അഭിമുഖത്തിൽ താരം സംസാരിക്കുകയുണ്ടായി.

ചിത്രത്തെ കുറിച്ച് സുരഭി പറഞ്ഞതിങ്ങനെ “എനിക്ക് ഈ സിനിമയിൽ കളരി കാണിക്കാനോ അങ്ങനെ ഒന്നും ഇല്ല. പക്ഷെ ഞാൻ അതിന് വേണ്ടിയിട്ട് കളരി പഠിക്കാൻ തുടങ്ങി. പിന്നെ ബ്ലാക്ക് മാജിക്‌ പോലെയുള്ള കാര്യങ്ങളെ കുറിച് പഠനം നടത്തി. അജയൻ ഫോമായിട്ട് വരുന്നതുവരെയുള്ള ഒരു സമയമുണ്ട്. അതിന്റെ ഓരോ ഇവന്റസും എങ്ങനെ ആണെന്നുള്ളത് കൃത്യമായിട്ട് നമ്മൾ പഠിച്ചു. അതിന് എന്നെ സഹായിച്ചത് എന്റെ തിയ്യറ്റർ അധ്യാപകരാണ്.

actress surabhi speaks about her character

കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ എന്നെ ഡിഗ്രി മുതൽ പഠിപ്പിക്കുന്ന മാഷാണ് വിനോദ് കുമാർ.പിന്നെ ജ്യോതിഷേട്ടൻ. ഞാൻ ആ സമയത്ത് വിനോദ് മാഷിന്റെ ഫ്രെയിം ചെയ്യുന്നൊരു വർക്ക്‌ ഷോപ്പ് ഉണ്ടായിരുന്നു. അതെ സമയത്ത് തന്നെ എനിക്ക് ഈ ക്യാരക്ടറും വരുന്നത്. ഞങ്ങൾ ഇതും വെച്ച് വർക്ക്‌ ചെയ്തു. എന്നും സിനിമയുടെ സ്ക്രിപ്റ്റ് വർക്കിനെയും കുറിച്ചെല്ലാം താരം പങ്കുവെച്ചു.

actress surabhi speaks about her characterentertainmentmalayalam cinema
Comments (0)
Add Comment