baburaj speaks about the allegation: പീഡനാരോപണം ഉന്നയിച്ച ജൂനിയർ ആർട്ടിസ്‌റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ ബാബുരാജ്. കേസുമായി മുന്നോട്ട് പോയ സ്ത്രീ മുഖം മറയ്ക്കാതെ പുറത്തു വരണമെന്നും ബാബുരാജ് പറയുന്നു. തന്റെ റിസോർട്ടിൽ ജോലി ചെയ്ത യുവതിയാണ് ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നു. ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു താൻ എത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും ബാബുരാജ് പറഞ്ഞു.
ഇവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നാണ് മനസ്സിലാക്കുന്നത്. മൂന്നു വർഷമായി റിസോർട്ടിൽ ജോലി ചെയ്ത സ്ത്രീയാണെന്നാണ് ഇത് വരെ വന്ന പ്രാഥമിക വിവരം. ഈ ആരോപണത്തിനു പിന്നിൽ തന്നോട് വൈരാഗ്യമുള്ള സിനിമാക്കാരും റിസോർട്ടിന്റെ ആൾക്കാരും ഉണ്ടെന്നാണ് തനിക്ക് തോന്നുന്നത്. ആരാണ് പരാതിക്കാരി എന്നറിഞ്ഞാൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ സാധിക്കൂ. ജനറൽ സെക്രട്ടറിയാകാൻ പോകുന്നു എന്നറിഞ്ഞുകൊണ്ടുള്ള ആരോപണമാണ്. ഇങ്ങനെയൊരു സംഭവം വരുന്നുണ്ടെന്ന് ഇന്നലെ തന്നെ മനസ്സിലാക്കിയിരുന്നു. ഇതിനായി പല ആളുകളും പൈസയുമായി ഇറങ്ങിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരും.”- എന്നും അദ്ദേഹം പറഞ്ഞു.
baburaj speaks about the allegation
ബാബുരാജ് പീഡിപ്പിച്ചതായി മുൻ ജൂനിയർ ആർട്ടിസ്‌റ്റാണ് ആരോപണം ഉന്നയിച്ചത്. “ബാബുരാജിനെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തെ വിശ്വസിച്ചു. സഹോദരനെപോലെയാണ് കണ്ടിരുന്നത്. ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചു. സിനിമാ പ്രവർത്തകർ വീട്ടിലുണ്ടെന്നാണ് പറഞ്ഞതെങ്കിലും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നീട് മോശമായ രീതിയിൽ സംസാരിച്ചു.
ശാരീരികമായി ഉപദ്രവിച്ചു.” – ജൂനിയർ ആർട്ടിസ്‌റ്റ് പറഞ്ഞു.കൊച്ചി ഡപ്യൂട്ടി കമ്മിഷണറോട് ഇതിനെക്കുറിച്ച് താൻ പരാതി പറഞ്ഞിരുന്നതായും ജൂനിയർ ആർട്ടിസ് വ്യക്തമാക്കിയിരുന്നു. സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നാണ് പറഞ്ഞത്. ഡപ്യൂട്ടി കമ്മിഷണർ പരാതി നൽകാൻ പറഞ്ഞു. നാട്ടിൽ ഇല്ലാത്തതിനാൽ പരാതി കൊടുത്തില്ല. രഹസ്യമൊഴി പോലീസിൽ രേഖപ്പെടുത്തിയാൽ തൻ്റെ എല്ലാം തുറന്നു പറയുമെന്നും മുൻ ജൂനിയർ ആർട്ടിസ്‌റ്റ് മാധ്യമങ്ങളോട് പങ്കുവെചച്ചു.