ആരാധ്യയെ കൊഞ്ചിച്ച് വിക്രം; ചടങ്ങിൽ തിളങ്ങി ഐശ്വര്യ റായിയും മകളും..!

Chiyan Vikram Caring Aradhya: സെപ്റ്റംബർ 15ന് ദുബായിലെ യാസ് ഐലൻഡിൽ നടന്ന സൈമ അവാർഡ്‌സിൽ (സൗത്ത് ഇന്ത്യൻ ഇന്റർനാഷ്നൽ മൂവി അവാർഡ്‌സ്) ഇരുവരുമൊന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. മികച്ച നടിയായി (ക്രിട്ടിക്സ്) ഐശ്വര്യ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ: ഭാഗം 2 എന്ന ചിത്രത്തിലെ പ്രകടനമാണ് ഐശ്വര്യയെ അവാർഡിന് അർഹയാക്കിയത്.

സംവിധായകൻ കബീർ ഖാനിൽ നിന്നാണ് ഐശ്വര്യ അവാർഡ് ഏറ്റുവാങ്ങിയത്. അമ്മ അവാർഡ് ഏറ്റുവാങ്ങുന്ന നിമിഷം ഫോണിൽ പകർത്തുന്ന ആരാധ്യയും ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നു . ചിയാൻ വിക്രമിൻ്റെ അരികിലായിരുന്നു ഐശ്വര്യയുടെയും ആരാധ്യയുടെയും ഇരിപ്പിടങ്ങൾ. ഇരുവരും ചിയാൻ വിക്രമുമായി സൗഹൃദം പങ്കിട്ടു.

Chiyan Vikram Caring Aradhya

പൊന്നിയിൻ സെൽവൻ 2 ൽ വിക്രമിന്റെ ജോഡിയായി എത്തിയത് ഐശ്വര്യയായിരുന്നു. കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള ജനപ്രിയ തമിഴ് സാഹിത്യ നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Chiyan Vikram Caring Aradhyaentertainment
Comments (0)
Add Comment