വിവാഹശേഷം ഭർത്താവ് അശ്വിൻ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെകുറിച്ച് തുറന്ന് പറഞ്ഞു ദിയ കൃഷ്ണ.

diya krisha speaks about her husband: മലയാള സിനിമ രംഗത്തെ അറിയപ്പെടുന്ന നടനും രാഷ്ട്രീയക്കാരനുമായ കൃഷ്ണകുമാറിന്റെ മകളും, സോഷ്യൽമീഡിയ ഇൻഫ്ലുൻസറുമായ ദിയ കൃഷ്ണ തന്റെ വ്ലോഗിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും സ്ഥാനം പിടിക്കാറുണ്ട്.

യൂട്യൂബ് വ്ലോഗിങ്ങിലൂടെ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെ ആരാധകരുടെ ഉള്ളിൽ സ്ഥാനം ഉറപ്പിച്ച ദിയ കൃഷ്ണയും അശ്വിൻ ഗണേഷും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം സെപ്റ്റംബർ 6 ന് ദിയ അശ്വിനു സ്വന്തമായി.വിവാഹ വീഡിയോകളും, സംഗീത് പാർട്ടി വീഡിയോകളും ചിത്രങ്ങളുമെല്ലാം യൂട്യൂബിൽ ട്രെൻഡിംഗ് ആയിമാറിയതോടെ നിരവധി ആരാധകരാണ് നവ ദബതികൾക്ക് ആശംസകളുമായി എത്തിയത്.

diya krisha speaks about her husband

ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഭർത്താവ് അശ്വിൻ ഗണേഷ് തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദിയ.അശ്വിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ട് ‘എൻ്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളിൽ നിന്ന് എന്നെ ഉയർത്തിയതിന് നന്ദി’എന്നാണ് ദിയ ചിത്രത്തിനടിയിൽ കുറിച്ചത്.ചിത്രവും ക്യാപ്ഷനുമെല്ലാം മിനിറ്റുകൾക്കകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

diya krisha speaks about her husband
Comments (0)
Add Comment