dq produce new movie: മലയാള സിനിമയിലെ സൂപ്പർ മെഗാസ്റ്റാർ മമ്മൂക്കയുടെ മകൻ ദുൽഖർ സൽമാനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായകനാണ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെ സിനിമഭിനയ രംഗത്തെത്തിയ താരം പെട്ടന്നു തന്നെ ആരാധകരുടെ ഇഷ്ടനായകൻമാരിൽ ഒരാളായി മാറി. ഇപ്പോളിത നായകനിൽ നിന്നും സിനിമ നിർമാതാവിലേക്കുള്ള താരത്തിന്റെ യാത്രയുടെ തുടക്കാമെന്നോണം അരുൺ ഡോമിനിക്കിന്റെ സംവിധാനത്തിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.
പ്രേമലുവിലൂടെ യൂത്തിന്റെ ആവേശമായിമാറിയ നടൻ നെസ്ലെന്റെ നായികയായി കല്യാണി പ്രിയദർശൻ എത്തുന്ന സിനിമയെ കുറിച്ച് ദുൽഖർ തന്റെ സോഷ്യൽമീഡിയയിൽ കുറിച്ചതിങ്ങനെ “എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്കു ശേഷം ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ദുൽഖർ പോസ്റ്റിൽ കുറിച്ചു.
dq produce new movie
ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റർ ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി.പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, അർച്ചന റാവു.
സ്റ്റിൽസ് രോഹിത് കെ. സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോ. സുജിത്ത് സുരേഷ്, പിആർഒ ശബരി.എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.