manju’s and geethus posts goes viral: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിയുടെ പങ്കുവലപ്പെടുത്തിയിരിക്കുകയാണ് അഭിനേതാക്കളായ മഞ്ജു വാരിയരും ഗീതു മോഹൻദാസും. സമൂഹാധ്യമ കുറിപ്പിലൂടെയാണ് ഇരുവരും ദുരനുഭവം നേരിട്ട സഹപ്രവർത്തകയെ ഓർമിച്ചത്.
ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹൻദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. പൊരുതാനുള്ള അവളുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് ഇതെന്നും നടി കൂട്ടിച്ചേർത്തു. ഗീതുവിനെ പിന്തുണച്ച് പിന്നാലെ മഞ്ജു വാരിയരും എത്തി. ‘പറഞ്ഞത് സത്യം’ എന്നാണ് മഞ്ജുവിന്റെ കമന്റ്.
ഇരുവരുടെയും പ്രതികരണം ചർച്ചയായിക്കഴിഞ്ഞു. ഡബ്ല്യു.സി.സി. അംഗമായ ദീദി ദാമോദരൻ മഞ്ജു വാരിയരെയും , ഗീതു മോഹൻദാസിനെയും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട് . ഇക്കാര്യം ഇനിയും ഉറക്കെപ്പറയണമെന്നാണ് ദീദിയുടെ പ്രതികരണം.
manju’s and geethus posts goes viral
പോരാടാൻ ഒരു പെണ്ണ് കാണിച്ച ചങ്കൂറ്റമാണ് ഇതിനെല്ലാം തുടക്കമിട്ടത്. പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ്, മഞ്ജു വാര്യർ തുടങ്ങി ഡബ്ല്യു.സി.സി സ്ഥാപകനേതാക്കളെല്ലാം ചേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണിത്. ഇറ്റാലിയൻ തത്ത്വചിന്തകൻ അന്റോണിയോ ഗ്രാംഷിയുടെ വാക്കുകൾ കടമെടുത്താണ് രമ്യ നമ്പീശൻ പ്രതികരിച്ചത്. ഇങ്ങനെയായിരുന്നു ആ കുറുപ്പ് ഉണ്ടായിരുന്നത് ”ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെതന്നെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടെയും ഔദാര്യമല്ലെന്നും, നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും, സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്റെ പ്രിയ സുഹൃത്തിൽനിന്നാണ് ഇതിന്റെ തുടക്കം.”