Navya Nair Chaised A Lorry Which Met With An Accident: തന്റെ മികച്ചഭിനയത്തിലൂടെ ആരാധകർക്കിടയിൽ താരമായ നടിയാണ് നവ്യ നായർ. ഇപ്പോൾ രക്ഷ പ്രവർത്തനത്തിലൂടെ റിയൽ ലൈഫിലും സ്റ്റാർ ആയിരിക്കുകയാണ് നവ്യ.ആലപ്പുഴയിൽ വച്ച് സൈക്കിൾ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറിക്കാരനെ പിടികൂടിയിരിക്കുകയാണ് നവ്യയും കുടുംബവും.
ഓണാഘോഷം കഴിഞ്ഞ് മുതുകുളത്തെ വീട്ടിൽ നിന്ന് കൊച്ചിയിലേക്ക് നൃത്ത പരിശീലനത്തിന് പോവുകയായിരുന്നു നടിയും കുടുംബവും. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പട്ടണക്കാട് ഇന്ത്യൻ കോഫീ ഹൗസിന് സമീപത്ത് ദേശീയപ്പാത നിർമാണവുമായി ബന്ധപ്പെട്ട് തൂണുമായി പോയ ഹരിയാന രജിസ്ട്രെഷനിലുള്ള ലോറി പട്ടണക്കാട് സ്വദേശി രമേശന്റെ സൈക്കിളിൽ ഇരിക്കുകയായിരുന്നു.
Navya Nair Chaised A Lorry Which Met With An Accident
ഇടിച്ചതിനു പിന്നാലെ രമേശൻ തലയിടിച്ചു നിലത്തു വീണെങ്കിലും ട്രെയിലർ നിർത്താതെ പോയി.ഈ സമയം അതിലൂടെ സഞ്ചരിച്ച നവ്യയും കുടുംബവും സംഭവം പോലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയും നിർത്താതെ പോയ ലോറിയെ പിന്തുടർന്ന് ഓവർടേക്ക് ചെയ്തു പിടിച്ചു നിർത്തി. അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി ലോറിയെയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു.
അപകടത്തിൽ പരിക്കേറ്റ രമേശനെ ഹൈവേ പോലീസും പട്ടണക്കാട് എ എസ് ഐ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അപകടത്തെ കുറിച്ച് നവ്യയുടെ പ്രതികരണം ഇങ്ങനെ, കണ്മുന്നിൽ അപകടം നടന്നിട്ടും കണ്ടില്ലെന്ന് നടിച്ചുപോയാൽ ആ സൈക്കിൾ യാത്രക്കാരന്റെ ജീവിതം എന്താകുമെന്നാണ് ചിന്തിച്ചത്. എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളു. റോഡിൽ അപകടം കണ്ടാൽ പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്നും നവ്യ വ്യക്തമാക്കി.