neelima guna speaks about samantha: നാഗ ചൈതന്യ _ ഷോഫിദ്ധ ധുലിപാല വിവാഹനിശ്ചയ വാർത്തയ്ക്കു പിന്നാലെയാണ് സമാന്തയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നിർമാതാവ് നീലിമ ഗുണ സമൂഹ സമൂഹമാധ്യമങ്ങൾ പങ്കുവെച്ച കുറുപ്പ് വൈറലാകുന്നത്.
വിവാഹമോചന വാർത്ത പുറത്തുവരുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് സമാന്തയും നാഗ ചൈതന്യയും ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുകയായിരുന്നുവെന്ന് “ശാകുന്തളം’ സിനിമയുടെ നിർമാതാവ് നീലിമ ഗുണ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ‘ശാകുന്തളം’ എന്ന ചിത്രത്തിനായി താനും പിതാവും സമാന്തയെ സമീപിച്ചപ്പോൾ കഥ ഇഷ്‌ടപ്പെട്ടെങ്കിലും നടി ഒരു നിബന്ധന വച്ചിരുന്നുവെന്ന് നീലിമ പറയുന്നു. 2021 ജൂലൈ ഓഗസ്റ്റോടെ ചിത്രീകരണം തീർക്കണമെന്നും അതിനു ശേഷം തങ്ങൾ ഒരു കുഞ്ഞിനുവേണ്ടി ശ്രമിക്കാനിരിക്കുകയാണെന്നും സമാന്ത പറഞ്ഞതായി നീലിമ പറയുന്നു.
ശാകുന്തളം സിനിമയിൽ അഭിനയിക്കാൻ സമാന്തയെ ക്ഷണിക്കാൻ വേണ്ടി ഞാനും എന്റെ അച്ഛനും സംവിധായകനുമായ ഗുണശേഖറും നടിയെ സമീപിച്ചപ്പോൾ അവർക്ക് കഥ ഇഷ്ടപ്പെട്ടിരുന്നു. കഥ കേട്ട് വളരെയധികം ആവേശഭരിതയായിരുന്നെങ്കിലും ഈ വേഷം സ്വീകരിക്കണമെങ്കിൽ പരമാവധി ജൂലൈയിൽ ഷൂട്ടിങ് പൂർത്തിയാക്കി തരണമെന്ന് സമാന്ത ഞങ്ങളോട് പറഞ്ഞു. ഓഗസ്‌റ്റിൽ അവർ ഒരു കുഞ്ഞിനുവേണ്ടി പ്ലാൻ ചെയ്യുകയാണെന്നും ഓഗസ്റ്റ് കഴിഞ്ഞാൽ എല്ലാത്തിൽ നിന്നും ഇടവേള എടുത്തു കൊണ്ട് അതിനായിരിക്കും മുൻതൂക്കം എന്നും പറഞ്ഞു.
ചർച്ചകൾക്ക് ശേഷം ഓഗസ്‌റ്റിനു മുൻപ് തന്നെ സിനിമ പൂർത്തിയാക്കാൻ സാധിക്കും എന്ന് പറഞ്ഞതു കേട്ട് സമാന്ത വളരെ സന്തോഷവതിയായി. എന്നാൽ ഇത് തന്റെ ജീവിതത്തിലെ തന്നെ അവസാന സിനിമയായിരിക്കുമെന്നും ഇതിനു ശേഷം, ഒരു നീണ്ട ഇടവേള എടുത്തുകൊണ്ട് കുട്ടിയുണ്ടാകുന്നതിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് സാമന്ത എന്നോട് പറഞ്ഞിരുന്നു. അവരുടെ ഭാഗത്തു നിന്നുള്ള ഈ അഭ്യർഥന അംഗീകരിച്ചതിനാൽ ഞങ്ങൾ ഷൂട്ടിങ്ങിനിടെ ഒരിക്കലും ഇടവേള എടുത്തില്ല.”- അഭിമുഖത്തിൽ നീലിമ പറയുന്നു.
neelima guna speaks about samantha
എന്നാൽ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ആറ് മാസത്തിന് മുമ്പ് തന്നെ ഒരു അഭിമുഖത്തിൽ കുഞ്ഞുങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ ലളിതമായ ഒരു മറുപടിയാണ് സാമന്ത നൽകിയിരുന്നതും. തനിക്ക് ഒരു കുഞ്ഞ് ജനിക്കേണ്ടതെന്നെന്ന ഡേറ്റ് പോലും തീരുമാനിച്ചു വച്ചിട്ടുണ്ടെന്നാണ് സാമന്ത അന്ന് പറഞ്ഞത്. നാഗ ചൈതന്യയും സാമന്ത പറഞ്ഞത് അംഗീകരിക്കുകയായിരുന്നു.ഒരു കാലത്ത് സിനിമാ മേഖല ഏറെ ഇഷ്ടപ്പെട്ട ദമ്പതികളായിരുന്നു സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും. 2017 ൽ വിവാഹിതരായ ഇരുവരും 2021ൽ വിവാഹമോചനം നേടിയിരുന്നു.