ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയ പ്രകാശ് വാര്യര്‍; നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാണ്!!

priyaprakash new photoshoot images: കേവലമൊരു കണ്ണിറുക്കല്‍ കൊണ്ട് ലോകമറിയുന്ന താരമായി മാറിയതാണ് പ്രിയ വാര്യര്‍. അഡാര്‍ ലൗ എന്നാ ഒമർ ലുലു ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് പ്രിയയുടെ ജീവിതവും കരിയർ സിനിമ ലോകത്ത് തുടങ്ങുന്നത്. ഗാനരംഗത്തിലെ കണ്ണിറുക്കല്‍ ലോകം മുഴുവനും ചര്‍ച്ചയായി മാറുകയായിരുന്നു. രാജ്യാന്തര തരത്തില്‍ തന്നെ പ്രിയ ശ്രദ്ധ നേടുകയായിരുന്നു. അത് റിലീസ് ആകുന്നതിന് മുമ്പ് തന്നെ പ്രിയ താരമായി മാറിക്കഴിഞിരുന്നു. നിരവധി അവസരങ്ങളും പ്രിയയെ തേടിയെത്തിയിരുന്നു. പലതും പ്രിയയ്ക്ക് സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു. കമ്മിറ്റ് ചെയ്ത ആദ്യ സിനിമ റിലീസ് ചെയ്യാതെ അടുത്ത പ്രൊജക്ട് സ്വീകരിക്കാനാവില്ലെന്ന് പ്രിയ അറിയിച്ചപ്പോള്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നറിയിച്ച സംവിധായകരുമുണ്ടായിരുന്നു

സോഷ്യല്‍മീഡിയയിലൂടെയായി പ്രിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഉണ്ണി പിഎസായിരുന്നു പ്രിയയെ ഒരുക്കിയത്. മയില്‍പ്പീലി നിറത്തിലുള്ള ലെഹങ്കയായിരുന്നു വേഷം. കൈകളില്‍ തലവെച്ചും, നിലത്തിരുന്നുമൊക്കെയായിരുന്നു പോസ്. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നൂറിന്‍ ഷെരീഫ് ഉള്‍പ്പടെ നിരവധി പേരാണ് ചിത്രങ്ങള്‍ കണ്ട് അഭിപ്രായം വ്യക്തമാക്കിയത്. ഇതിനകം തന്നെ ഒന്നര ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്.

കണ്ണിറുക്കല്‍ ക്ലിക്കായതോടെ പ്രിയയുടെ റോളിന് കൂടുതല്‍ പ്രധാന്യം നല്‍കിയിരുന്നു. സിനിമ റിലീസ് ചെയ്തപ്പോള്‍ വ്യത്യസ്ത പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് പ്രതികരണങ്ങളും പ്രിയയ്ക്ക് ലഭിച്ചിരുന്നു. സിനിമയില്‍ തുടരാനാവുമോയെന്ന് ആശങ്കപ്പെടുത്തുന്ന തരത്തിലായിരുന്നു സൈബര്‍ ആക്രമണം. അതൊക്കെ അതിജീവിച്ചാണ് താന്‍ മുന്നേറിയതെന്ന് പ്രിയ തന്നെ പറഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ സിനിമ ഇഷ്ടമായിരുന്നു. അഭിനേത്രിയാവണം എന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ സിനിമയിലെത്തിയപ്പോള്‍ എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ കഴിയുമോയെന്ന് വരെ തോന്നിയിട്ടുണ്ടെന്ന് പ്രിയ പറഞ്ഞിരുന്നു.

priyaprakash new photoshoot images

ഫീല്‍ഡില്‍ തുടരാനാവുമോ, മറ്റേതെങ്കിലും മേഖലയിലെ ജോലി നോക്കേണ്ടി വരുമോയെന്നൊക്കെയായിരുന്നു ആശങ്ക. അതിനിടയിലായിരുന്നു പ്രിയയ്ക്ക് വീണ്ടും അവസരങ്ങള്‍ ലഭിച്ചത്. അത് മികച്ചൊരു അവസരമായിരുന്നു. സിനിമയില്‍ തന്നെ ഇനി മുന്നോട്ട് വിടാറാണോ ഉദ്ദേശിക്കുന്നത് എന്ന് താരം വ്യക്തമാക്കിയിരുന്നു. കോണ്‍ഫിഡന്‍സ് ലെവല്‍ തന്നെ മാറിയത് വീണ്ടും അവസരം ലഭിച്ചതോടെയായിരുന്നു.സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ കാര്യങ്ങള്‍ എങ്ങനെ മാനേജ് ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു അന്ന്. നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുമായിരുന്നു. ഇതൊക്കെ മാറിക്കോളും, ഇതൊക്കെ സിനിമയുടെ ഭാഗമാണ് എന്ന് അന്ന് മനസിലായിരുന്നില്ല. അന്ന് പ്രിയയെക്കുറിച്ച് മോശം പറഞ്ഞവര്‍ തന്നെ തിരുത്തി പറയുകയായിരുന്നു പിന്നീട്. സിനിമയെക്ക് പുറമെ പരസ്യങ്ങളില്‍ നിന്നുള്ള അവസരങ്ങളും പ്രിയയെ തേടിയെത്തിയിരുന്നു.

priyaprakash new photoshoot images
Comments (0)
Add Comment