ഇതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട നായിക, മനസ് തുറന്ന് നടൻ റഹ്മാൻ.

rahman speaks about favorite actress: പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് തന്റെ ആദ്യ ചിത്രത്തിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച നടനാണ് റഹ്‌മാൻ. ആരാധകർക്കിടയിൽ തൊണ്ണൂറുകളിലെ നായകനായും കാമുകനായും വിലസിയ താരത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്ക് അല്പം താല്പര്യം കൂടുതലാണ്.

ഇപ്പോളിത ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെ താരം പറഞ്ഞകാര്യങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. കൂടെ അഭിനയിച്ച നടിമാരിൽ വച്ച് തനിക് ഏറ്റവും പ്രിയപ്പെട്ട നായിക രോഹിണിയാണെന്നാണ് റഹ്‌മാൻ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ അഭിനയത്തിന്റെ കാര്യത്തിൽ രോഹിണിയുടെ പേരാണ് ഞാൻ പറയുക.

ശോഭനയുമായി ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എങ്കിലും രോഹിണിയും ഞാനും തമ്മിൽ ക്യാമറയുടെ മുന്നിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു.കൂടെ അഭിനയിക്കുന്ന ആക്ടർസ് പെട്ടന്ന് ഷൂട്ടിന്റെ ഇടയിൽ എന്തെങ്കിലുമൊക്കെ മാറ്റിച്ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

rahman speaks about favorite actress

ആ സമയത്ത് അതിനനുസരിച്ചു ടേക്ക് തെറ്റിക്കാതെ റിയാക്ട് ചെയ്യാനുള്ള അണ്ടർസ്റ്റാൻഡിങ്ങും കെമിസ്ട്രിയും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.ഞങ്ങൾ ചെയ്യുന്ന ഡാൻസിൽ ആണെങ്കിലും സീനിൽ ആണെങ്കിലും അങ്ങനെതന്നെ. രോഹിണി പെട്ടന്ന് എന്റെ മൈൻഡ് മനസ്സിലാക്കും.എന്നും റഹ്‌മാൻ തുറന്നു പറഞ്ഞു.

entertainmentmalayalam cinemarahman speaks about favorite actress
Comments (0)
Add Comment