tovino speaks about experience: ടൊവിനോ അജയൻ, കുഞ്ഞികേളു, മണിയൻ എന്നീ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ് അജയന്റെ രണ്ടാം മോഷണം. ത്രീ.ഡിയിൽ അണിയിച്ചൊരുക്കിയ ചിത്രം ബിഗ് ബജറ്റായാണ് ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററിൽ നിന്ന് നേടുന്നത്. അജയന്റെ രണ്ടാം മോഷണത്തിൽ തന്റെ രണ്ടാമത്തെ കഥാപാത്രത്തെ ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് നാടകകൃത്ത് ദീപൻ ശിവറാം തന്നെ കൊണ്ട് ചെയ്യിപ്പിച്ച വ്യായാമത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.
എല്ലാവരിൽ നിന്നും ഒരു അകലം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ആ സൈറ്റിൽ ഒത്തുകൂടിയിരുന്ന എല്ലാവരും ഒരുപാട് നാളായി ഒരുമിച്ച് സിനിമ ചെയ്യുന്നവരായിരുന്നു അതുകൊണ്ടുതന്നെ അവരോട് പരിചയമില്ലാതെ കാണിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. മോഷണത്തിന്റെ സെറ്റിൽ ഉണ്ടായിരു പ്രയാസപ്പെട്ടെന്നും ടൊവിനോ എന്നാൽ അത് ചെയ്യാൻ തുടങ്ങിയതിന് ശേഷം സംസാരമെല്ലാം മുമ്പുള്ളതിനേക്കാൾ കുറഞ്ഞെന്നും ഡയലോഗെല്ലാം ഒറ്റക്കിരുന്നു പഠിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. എന്റെ രണ്ടാമത്തെ കഥാപാത്രത്തെയായിരുന്നു അപ്പോൾ ചിത്രീകരിക്കാൻ പോകുന്നത്.
മറ്റുള്ളവരിൽ നിന്ന് മാറി ഒറ്റപ്പെട്ടിരിക്കാൻ അദ്ദേഹം പറഞ്ഞു. പക്ഷെ അതുവരെ ഞാൻ സെറ്റിലെ എല്ലാവരുമായും നല്ല സൗഹൃദമുള്ള ആളായിരുന്നു, എല്ലാവരെയും വർഷങ്ങളായിട്ട് കാണുന്നതായിരുന്നു. പെട്ടെന്നൊരു ദിവസം അദ്ദേഹം വന്ന് ആ തീരുമാനം പറഞ്ഞപ്പോൾ അതിന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. വളരെ ബുദ്ധിമുട്ടായിരുന്നു അത് ചെയ്യാൻ.
tovino speaks about experience
പക്ഷെ ആ ഒരു എക്‌സസൈസ് ഞാൻ ചെയ്യാൻ തുടങ്ങിയത് മുതൽ എനിക്ക് ആളുകളെ കൂടുതൽ ഒഴിവാക്കാൻ കഴിഞ്ഞു. പിറ്റേന്ന് മുതൽ ഞാൻ പഴയത് പോലെ എപ്പോഴും ചിരിക്കാതെയായി. സംസാരിക്കുന്നത് പണ്ടത്തേതിനേക്കാൾ കുറഞ്ഞു. എനിക്ക് ഒറ്റക്ക് ഒരു റൂമിൽ ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നു. ഡയലോഗുകളും മറ്റുമൊക്കെ ഒറ്റക്കിരുന്നു പഠിക്കാനൊക്കെ തുടങ്ങി,’ ടൊവിനോ തോമസ് പറയുന്നു.