രജനികാന്ത് ചിത്രം വെട്ടയ്യന്റെ അപ്ഡേഷൻസ് പുറത്തുവിട്ടു; മഞ്ജുവിനെ പരിചയപ്പെടുത്തി വേട്ടയ്യാൻ ടീമും..!

Vettayyan Movie Updations Out: ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരവും ജനപ്രിയവുമായ നടന്മാരിൽ ഒരാളായ രജനികാന്തിനെ നായകനാക്കി ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രം “വേട്ടയ്യ”ന്റെ പുതിയ അപ്ഡേഷൻസ് പുറത്തുവിട്ടു.

രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ള വിവരങ്ങളാണ് ചിത്രത്തിന്റെ അണിയരപ്രവർത്തകർ പങ്കുവെച്ചത്. രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഹൃദയവും ആത്മാവും എന്നു വിശേഷിപ്പിക്കുന്ന താര എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

Vettayyan Movie Updations Out

ഒപ്പം രജനികാന്തും അമിതാഭ് ബച്ചനും മഞ്ജുവും ഒത്തുള്ള രം​ഗങ്ങളുടെ ലൊക്കേഷൻ ദൃശ്യങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.ഞാനവേൽ രജനികാന്ത് കൂട്ടുകെട്ടിൽ ഒക്ടോബറിൽ റിലീസിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും ചിത്രത്തിൽ മികച്ച കഥാപാത്രങ്ങളിലെത്തുന്നു.

entertainmentlatest movies 2024Vettayyan Movie Updations Out
Comments (0)
Add Comment