Vidhya Balan New Make Over: സ്ത്രീകൾ നയിക്കുന്ന സിനിമകളിലെ വേഷങ്ങളിലൂടെ ഹിന്ദി സിനിമയിലെ സ്ത്രീകളുടെ ചിത്രീകരണത്തിൽ മാറ്റം വരുത്തിയ നടിയാണ് വിദ്യ ബാലൻ. തന്റെ വേഷപകർച്ചയിൽ എന്നും പുതുമ നിലനിർത്തുന്ന താരം ഈ തവണ എത്തിയത് വിഖ്യാത കര്‍ണാടക സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയായിട്ടാണ്.
മിനിറ്റുകൾ കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. ഗായികയുടെ 108ാം ജന്മവാര്‍ഷികത്തില്‍ ആദരവായിട്ടേന്നോണം എം എസ് സുബ്ബലക്ഷ്മിയുടെ സ്റ്റൈലില്‍ പട്ടു സാരി ഉടുത്ത് രണ്ട് മൂക്കൂത്തിയും ചുവന്ന പൊട്ടും മുല്ലപ്പൂവും വച്ച് സുബ്ബലക്ഷ്മിയെ പോലെ തന്നെയാണ് താരം വേഷമിട്ടത്.ഒപ്പം ഗായികയുടെ ഐക്കോണിക് ചിത്രങ്ങള്‍ അതേ സൂക്ഷ്മതയോടെ താരം അനുകരിച്ചു.
സുബ്ബലക്ഷ്മിയുടെ പ്രശസ്തമായ സുപ്രഭാതത്തിനൊപ്പം വിദ്യ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ അടിയിൽ”എം എസ് സുബ്ബലക്ഷ്മിയായി അഭിനയിക്കുക എന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമാണെന്നാണ് കുറിച്ചിരിക്കുന്നത്”. ചിത്രം വൈറലായത്തോടെ നിരവധി ആരാധകരാണ് ചിത്രത്തിനടിയിൽ കമ്മെന്റുകളുമായി എത്തിയത്.ഗായികയുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ തീര്‍ച്ചയായും ആ വേഷം വിദ്യാ ബാലന്‍ തന്നെ ചെയ്യണമെന്ന രീതിയിലായിരുന്നു ആരാധകർ തങ്ങളുടെ അഭിപ്രായം അറിയിച്ചത്.