ഗോട്ടിന്റെ തട്ട് താഴ്ന്നു പോകുന്നുണ്ടോ? വിശദമായി അറിയാം

vijay movie goat collection goes down: തമിഴ് സിനിമയുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാർ ദളപതി വിജയിയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം ‘ഗോട്ട്’സെപ്റ്റംബർ 5 ന് തിയറ്ററിൽ പ്രദർശനമാരംഭിച്ചിരുന്നു.ആദ്യദിനം തന്നെ ഇന്ത്യയില്‍ നിന്ന് മാത്രമായി 60 കോടിയോളം വരുമാനം നേടി. വെള്ളിയാഴ്ചയില്‍ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ അവധിദിനമായ ശനിയാഴ്ചയിൽ വീണ്ടും വരുമാനമുയര്‍ന്നു. വളരെ പെട്ടന്നാണ് ഗോട്ട് 100 കോടി ക്ലബില്‍ പ്രവേശിച്ചത്.

ഇന്ത്യയില്‍ നിന്ന് മാത്രമായി 200 കോടി വരുമാനത്തിലേക്ക് കടക്കുകയാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് സിനിമാ അഭിനയം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ആദ്യം റിലീസായ ചിത്രമാണ് ഗോട്ട്. ഇനി രണ്ട് സിനിമകള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ വിജയ് പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സമയം മാറ്റി വയ്ക്കും. സിനിമയുടെ പുതിയ റിപ്പോർട്ട്‌ പ്രകാരം തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിക്കാൻ ചിത്രത്തിനു സാധിച്ചുവെങ്കിലും ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യ ദിനങ്ങളില്‍ 2.5 കോടി രൂപ മാത്രമേ കളക്റ്റ് ചെയ്തിട്ടുള്ളൂ.

പിന്നീടുള്ള ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ വലിയ തോതില്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി ഗോട്ടിന്റെ വിതരണാവകാശം 16 കോടി രൂപയ്ക്കാണ് വിറ്റുപോയത്. സിനിമയ്ക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണത്തിലൂടെ വിതരണക്കാര്‍ക്ക് 13 കോടിയോളം രൂപ നഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനൊപ്പം സിനിമയുടെ രണ്ടാംഭാഗം ഉടനെ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുത്തുന്നത്.

vijay movie goat collection goes down

രണ്ടാം ഭാഗത്തില്‍ വിജയ്ക്ക് പകരം അജിത് നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്.യുവന്‍ ശങ്കര്‍ രാജ സംഗീതം നൽകിയ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരന്‍, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍,കോമള്‍ ശര്‍മ്മ, യുഗേന്ദ്രന്‍, അഭ്യുക്ത മണികണ്ഠന്‍, അഞ്ജന കിര്‍ത്തി, ഗഞ്ചാ കറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

entertainment
Comments (0)
Add Comment